മലപ്പുറം പീഡനം: കേരളത്തിൽ എന്തും നടക്കുമെന്ന അവസ്ഥ -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മക്കരികിൽ വെച്ച് മകളെ പീഡിപ്പിച്ച സംഭവം കേരളത്തിൽ എന്തും നടക്കുമെന്നതി‍ൻെറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുറത്തുവന്നാൽ ഇരയായ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് അറസ്റ്റിലായ പ്രതി ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ക്രമസമാധാന തകർച്ചക്ക്​ അടിവരയിടുന്നതാണ്. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണ്. ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ, വേട്ടക്കാരൻ പ്രത്യേക വിഭാഗത്തിൽപെട്ടത് കൊണ്ടാണോ മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.