അനധികൃത മദ്യവിൽപന: യുവാവ് അറസ്റ്റിൽ

അനധികൃത മദ്യ വിൽപന: യുവാവ് അറസ്റ്റിൽ വർക്കല: പതിവായി അനധികൃത മദ്യവിൽപന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇലകമൺ പഞ്ചയാത്തിലെ തോണിപ്പാറ മണപ്പുഴ തൊടിവീട്ടിൽ അഭിലാഷ് (33) ആണ് അറസ്റ്റിലായത്. ഹരിഹരപുരം തോണിപ്പാറ പ്രദേശങ്ങളിൽ സ്കൂട്ടറിൽ വ്യാപകമായി മദ്യവിൽപന നടത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും മിന്നൽ റെയ്ഡ് നടത്തിയത്. ഇയാളിൽ നിന്ന്​ വിൽപനക്കായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളും പണവും മദ്യവിൽപന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. പലതവണ എക്‌സൈസ് പരിശോധന മുൻകൂട്ടിയറിഞ്ഞ്​ രക്ഷപ്പെട്ടിരുന്ന പ്രതിയെ എക്‌സൈസ് ഇൻസ്‌പെക്ടൽ വിനോദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്​. ഇൻസ്‌പെക്ടർക്കൊപ്പം പ്രിവൻറിവ് ഓഫിസർമാരായ ഷാജി, സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഷൈൻ, താരിഖ്‌ എന്നിവരടങ്ങിയ സംഘമാണ് മിന്നൽ റെയ്ഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.