വാമനപുരം നദിയിൽ മാലിന്യം കുമിഞ്ഞുകൂടുന്നു

പാലോട്: . ഏതാനും നാൾ മുമ്പ് മഴയിൽ ഒഴുകിയെത്തിയ ഒരു മരം പാലോട് ഭാഗത്തായി നദിക്ക് കുറുകെ കിടക്കുന്നുണ്ട്. ഒഴുകിവരുന്ന മാലിന്യം മുഴുവൻ മരത്തിൽ തട്ടി അടിഞ്ഞുകിടക്കുകയാണ്. സമീപത്തെ ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യം നദിയിൽ തള്ളുന്നുണ്ടെന്നും അറവുമാലിന്യം ഉൾപ്പെടെ ഇവിടെ തങ്ങിനിൽക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ മാലിന്യം കുന്നുകൂടിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചിത്രം: IMG-20220221-WA0018.jpg വാമനപുരം നദിയിൽ പാലോട് ഭാഗത്തായി മാലിന്യം അടിഞ്ഞുകൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.