കെ.എസ്​.ആർ.ടി.സി യാത്ര വിദ്യാർഥികൾക്കും പതിവ് യാത്രക്കാർക്കും ദുരിതമായി

കാട്ടാക്കട: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തിങ്കളാഴ്ച സ്‌കൂളുകൾ തുറന്ന ദിവസം മലയോരമേഖലയിൽ കെ.എസ്​.ആർ.ടി.സി യാത്ര വിദ്യാർഥികൾക്കും പതിവ് യാത്രക്കാർക്കും ഉൾപ്പെടെ ദുരിതമായിരുന്നു. കാട്ടാക്കടയിൽ പ്രധാന ചന്ത ദിവസം കൂടിയായതിനാൽ സാധാരണ യാത്രക്കാരെ കൂടാതെ ചന്തയിലേക്ക് വരുന്ന ചെറുകച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും തിരക്കുമുണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. ഇതുകാരണം വഴിയോരത്തും ഡിപ്പോയിലും മണിക്കൂറുകൾ കാത്തുനിന്നാലും സമയത്തിന് യാത്ര ചെയ്യാൻ സാധിക്കാത്ത നിലയായിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുമ്പ്​ സ്‌കൂളിലും വൈകുന്നേരം ഇരുട്ടുന്നതിനു മുമ്പ്​ സ്‌കൂളും ട്യൂഷനും കഴിഞ്ഞ്​ വീട്ടിലെത്താനും കുട്ടികൾ നന്നേ പാടുപെട്ടു. ബസ് വരുമ്പോൾ തിരക്കിൽപെട്ട് കയറാനാകാതെ മാറിനിൽക്കേണ്ട സാഹചര്യമായിരുന്നു. വീണ്ടും മണിക്കൂറുകൾ കാത്തിരുന്നാണ് വല്ലവിധേനയും ഇവർ വീടുപറ്റുന്നത്. ബസുകളുടെ കുറവിൽ രാവിലെയും വൈകുന്നേരവും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും നന്നേ വലഞ്ഞു. 43 ഷെഡ്യൂൾ ആയിരുന്ന ഡിപ്പോ പ്രവർത്തനം തിങ്കളാഴ്ച 47 സർവിസ് വരെ നടത്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ആളുകൾ തീരെയില്ലാത്ത സമയത്തുള്ള സർവിസുകളെ യാത്രക്കാർ കൂടുതലുള്ള സമയത്തേക്ക് ക്രമീകരിച്ചില്ലെന്ന്​ ആരോപണമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ വന്നതും ബസുകൾ പാർക്കിങ്ങിന്‍റെ പേരിൽ പിടിച്ചുകൊണ്ടുപോയതും കണ്ടക്ടറുടെ കുറവുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കാട്ടാക്കട, പൂവച്ചൽ, പേയാട്, നെയ്യാർ ഡാം, വെള്ളനാട്, കുറ്റിച്ചൽ, വിളപ്പിൽശാല, മലയിൻകീഴ്, നരുവാമൂട്‌, ആര്യനാട് തുടങ്ങി നഗരത്തിലേക്കും പോയി വരുന്ന കുട്ടികൾക്ക്​ സൗകര്യമൊരുക്കാനും വിദ്യാർഥികളുടെയും അധ്യാപകരുടെയും ഉൾപ്പെടെ വ്യക്തമായ വിവരം ചീഫ് ഓഫിസിൽ അറിയിച്ച്​ വേണ്ട നടപടി സ്വീകരിക്കുന്നതിൽ കാട്ടാക്കട ഡി.ടി.ഒ കാട്ടിയ അലംഭാവവുമാണ് തിങ്കളാഴ്ച ആളുകളെ വലച്ചതെന്നാണ്​ ചൂണ്ടിക്കാട്ടുന്നത്. ചിത്രം kattakkada ksrtc thirakk (4).jpg kattakkada ksrtc thirakk (7).jpg KTDA KSRTC ഡിപ്പോയിലെ തിരക്ക് Vinod chith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.