കൃഷി ഭവനിൽ പരിശീലനം

കാട്ടാക്കട: കാട്ടാക്കട കൃഷി ഭവനിൽ ആത്മ പദ്ധതി പാഠശാല സംഘടിപ്പിച്ചു. ജൈവ കൃഷി, ജൈവ വളക്കൂട്ടുകളുടെ നിർമാണം, കൂൺ കൃഷി എന്നിവയിലായിരുന്നു പരിശീലനം. വിരമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എൻ. രാമചന്ദ്രൻ, ആനന്ദ്, ബിന്ദു.ആർ. മാത്യൂസ് എന്നിവർ ക്ലാസെടുത്തു. കാട്ടാക്കട കൃഷി ഓഫിസർ എം.പി. ബീന, കൃഷി അസിസ്റ്റൻറ് ജെ. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. ജനത ഗ്രന്ഥശാലയിൽ സത്യൻ സ്മൃതി കാട്ടാക്കട: മൈലോട്ടുമൂഴി ജനത ഗ്രന്ഥശാലയിൽ സത്യൻ സ്മൃതി സംഘടിപ്പിച്ചു. അനുസ്മരണ സദസ്സ്, സത്യൻ സിനിമകളുടെ പ്രദർശനം, ആസ്വാദന ചർച്ച എന്നിവയുണ്ടായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ് ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി ജ്യോതിഷ് വിശ്വംഭരൻ അധ്യക്ഷതവഹിച്ചു. വി.ആർ. റൂഫസ്, ബൈജു സി.ഡി, എസ്.പി. സുജിത്ത്, ഡി. ബിനു തുടങ്ങിയവർ സംസാരിച്ചു. ലോകമാതൃഭാഷദിനം ആചരിച്ചു കാട്ടാക്കട: കാട്ടാക്കട ചിന്മയ വിദ്യാലയത്തിൽ ലോകമാതൃഭാഷദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണകുമാരി അധ്യക്ഷതവഹിച്ചു. അധ്യാപിക ജയശ്രീ മാതൃഭാഷദിന പ്രതിജ്ഞ ചൊല്ലി. വൈസ് പ്രിൻസിപ്പൽ നിർമല കുമാരി സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.