സര്‍ക്കാറിന്റെ മൃദുസമീപനം ആർ.എസ്​.എസ്​ അക്രമത്തിന് കരുത്തേകുന്നു -കെ.കെ. അബ്ദുല്‍ ജബ്ബാര്‍

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍റെ കൊലപാതകം അപലപനീയമാണെന്നും സര്‍ക്കാറിന്‍റെ മൃദുസമീപനം ആർ.എസ്​.എസ്​ അക്രമത്തിന് കരുത്തുപകരുകയാണെന്നും എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍. ജനപ്രതിനിധിയായ ബി.ജെ.പി നേതാവ് നടത്തിയ കൊലവിളിക്കുശേഷം നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറേനാളുകളായി സംസ്ഥാനത്ത് സംഘ്​പരിവാർ തുടരുന്ന പതിവ് രീതിയാണിത്. സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ആർ.എസ്​.എസ്​ ശ്രമിക്കുമ്പോള്‍ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകാത്തതാണ് ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് കരുത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.