കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് കടുവയിൽപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. മേലേ കടയ്ക്കാവൂർ കുന്നുവിളവീട്ടിൽ വിനോദിന്റെയും ബീനയുടെയും മകൻ മനു (24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ (30), കൊല്ലം ആശ്രാമം സ്വദേശി ആകാശ് (22), ചിറയിൻകീഴ് തിനവിള സ്വദേശി ശ്യാം (20) എന്നിവർക്കാണ് പരിക്കേറ്റത്. മനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കൊല്ലം മിഡി സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എതിർദിശയിൽനിന്ന് വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മനു ഒട്ടോയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മുഴുവൻ പേരെയും ആദ്യം കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മറ്റ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.