തിരുവനന്തപുരം: മുസ്ലിംപെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. 'ഹിജാബ് നിരോധനം ഭരണഘടനാവിരുദ്ധം' എന്ന തലക്കെട്ടിൽ നടന്ന ഏകദിന ശിൽപശാല കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ഹിജാബ് നിരോധനം ഭരണഘടന വിഭാവന ചെയ്യുന്ന ആശയങ്ങൾക്കെതിരാണ്. ഇതിനെതിരെ പൗരാവകാശബോധമുള്ളവർ ശബ്ദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ കൺവീനർ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷത വഹിച്ചു. ഇമാം എ.എം. ബദറുദ്ദീൻ മൗലവി, സെക്രട്ടറി പി. സെയ്യദലി, പിന്നാക്ക സമുദായ മുന്നണി സെക്രട്ടറി വേട്ടമുക്ക് വിജയകുമാർ, വിഴിഞ്ഞം ഹനീഫ, ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു. എം. മുഹമ്മദ് മാഹിനെ പ്രസിഡന്‍റായും എം.കെ.എം. നിയാസ് ബീമാപള്ളിയെ സെക്രട്ടറിയായും െതരഞ്ഞെടുത്തു. Photo Caption kerala muslim കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.