നെയ്യാര്‍ഡാം കുടുംബാരോഗ്യകേന്ദ്രം മന്ദിരം ഉദ്​ഘാടനം

നെയ്യാര്‍ഡാം: നെയ്യാര്‍ഡാം കുടുംബാരോഗ്യകേന്ദ്രത്തില്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മന്ദിരവും എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് വാങ്ങി നല്‍കിയ ആംബുലന്‍സും ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. വെള്ളറട: കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന്​ 50 ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും കള്ളിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയ ആംബുലന്‍സിന്റേയും നെയ്യാര്‍ഡാം സ്‌കൂളിനുമുന്നില്‍ 25 ലക്ഷം രൂപ അടങ്കലില്‍ നിര്‍മിച്ച പാലത്തിന്റേയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ നെയ്യാര്‍ഡാം എഫ്.എച്ച്.സി നെയ്യാര്‍ അഗസ്ത്യ വനമേഖലയിലെ നൂറുകണക്കിന് ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഏക ആശ്രയമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.