ആനാട് ആയുർവേദ ആശുപത്രിയെ ഡിസ്പെൻസറിയാക്കരുതെന്ന്​

നെടുമങ്ങാട്: ആനാട് സർക്കാർ ആയുർവേദ ആശുപത്രിയെ ഡിസ്പെൻസറിയാക്കി മാറ്റാനുള്ള നീക്കം അടിയന്തിരമായി ഉപേക്ഷിക്കണമെന്ന് മുൻ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ആനാട് ജയൻ ആവശ്യപ്പെട്ടു. 50 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ആറു ഡോക്ടർമാരും അതിനനുബന്ധിച്ചുള്ള മറ്റു ജീവനക്കാരുമുള്ള ആശുപത്രിയിൽ പേവാർഡ് അടക്കമുള്ള സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രിയെ തരംതാഴ്ത്തി ഡിസ്പെൻസറിയാക്കാനുള്ള നീക്കത്തിൽനിന്ന്​ സർക്കാർ പിൻവാങ്ങണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.