നെയ്യാര്‍ ഡാം കുടുംബാരോഗ്യകേന്ദ്രം. സതുടര്‍ച്ച..... 2700 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക്, ഇമ്യൂണൈസേഷന്‍ റൂം, ആന്റിനേറ്റല്‍ ക്ലിനിക്ക്, ഫാമിലി വെല്‍ഫയര്‍ വര്‍ക്ക് സ്‌റ്റേഷന്‍, നഴ്‌സിങ് റൂം, ഡോക്ടേര്‍സ് റൂം, ടോയിലേറ്റ് ബ്ലോക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സൗകര്യത്തോടുകൂടിയ ആംബുലന്‍സാണ് ലഭ്യമാക്കുന്നത്. കളിക്കാടിന് പുറമെ പരശുവയ്ക്കല്‍, ചെമ്പൂര്‍, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആംബുലന്‍സുകള്‍ ലഭ്യമാക്കി നൽകുന്നുണ്ടെന്നും എം.എൽ.എ അറിയിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണന്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, ജില്ല പഞ്ചായത്തംഗം രാധിക ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സദാശിവന്‍ കാണി, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡോ. ജോസ് ജി. ഡിക്രൂസ്, ഡോ. ആശ വിജയന്‍, അഷ്‌റഫ് ഖാന്‍, വിനോദ് പി.എസ്, എം.എം മാത്യുകുട്ടി, കെ. സുനില്‍കുമാര്‍, സി. ജനാര്‍ദനന്‍ നായര്‍, ബി. രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ കള്ളിക്കാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.