ശാന്തിഗിരിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ഫെബ്രുവരി 22 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ 25 ചതുരശ്രഅടിയിൽ ഒരാൾ എന്ന നിലയിൽ 200 പേർക്ക് മാത്രമാണ് അനുമതി. വൈകുന്നേരം നടക്കുന്ന കുംഭഘോഷയാത്രയിൽ 1500 പേർക്ക് പങ്കെടുക്കാം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് പ്രവേശനമെങ്കിലും രോഗലക്ഷണമില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഘോഷയാത്രയിൽ പങ്കെടുക്കാവുന്നതാണ്. വിളംബര വാഹനങ്ങൾക്ക് അനുമതിയില്ല. ആൾക്കൂട്ട നിയന്ത്രണം, മുഴുവൻ സമയം മാസ്ക് ധരിക്കൽ, യോഗവേദിയിലും പരിസരത്തും കോവിഡ് പ്രോട്ടോകോൾ പാലിക്കൽ എന്നീ ഉപാധികളോടെയാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചത്. കോവിഡിന്റെ ആദ്യഘട്ട വ്യാപനം മുതൽ ആശ്രമത്തിൽ കോവിഡ് നിബന്ധനകൾ കർശനമായും പാലിച്ചുവരികയാണെന്നും പൂജിതപീഠ സമർപ്പണാഘോഷത്തിന്റെ പരിപാടികൾ വിദഗ്​ധരായ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കുമെന്നും എല്ലാ ചടങ്ങുകൾക്കും പൂർണമായ പ്രോട്ടോകോൾ പാലിക്കുമെന്നും ശാന്തിഗിരി ആതുരസേവനവിഭാഗം മെഡിക്കൽ സൂപ്രണ്ട് ഡോ. ബി. രാജ്കുമാർ അറിയിച്ചു. രാവിലെ അഞ്ചിന് താമരപര്‍ണശാലയില്‍ പ്രത്യേക പുഷ്പാഞ്ജലി, ആറിന് ആരാധന, തുടർന്ന് ധ്വജം ഉയർത്തൽ എന്നീ ചടങ്ങുകളോടെ പൂജിതപീഠം സമർപ്പണാഘോഷങ്ങൾ ആരംഭിക്കും. എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ പ​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.