'കടക്ക് തീ പിടിച്ചിട്ടില്ല, നാട്ടുകാർ ഓടി വരേണ്ടതുമില്ല' തിരുവനന്തപുരം: കടക്ക് തീപിടിച്ചിട്ടില്ലെന്നും നാട്ടുകാർ ഓടിവരേണ്ടതില്ലെന്നും പരാമർശിച്ച്, ജീവനക്കാരുടെ സമരത്തിനെതിരെ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. ബി. അശോകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ജീവനക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചാണ് കുറിപ്പ്. ബോർഡിന്‍റെ 'സെൻസിറ്റിവ് ആൻഡ് വൾണറബിൾ'ആയ സാങ്കേതിക സൗകര്യങ്ങൾക്ക് അതതുകാലത്തെ ആഭ്യന്തര സുരക്ഷാനിർദേശം അനുസരിച്ചാണ് പൊലീസ് സുരക്ഷ ക്രമീകരിച്ചത്. വ്യവസായസുരക്ഷക്ക് പ്രത്യേക സേന സംസ്ഥാനത്ത് രൂപവത്കരിച്ച പശ്ചാത്തലത്തിൽ ജില്ല ആംഡ് സേനക്ക് പകരം സംസ്ഥാന വ്യവസായ സുരക്ഷാസേനയെ (എസ്.ഐ.എസ്.എഫ്) നിയോഗിക്കണമെന്ന് രേഖാമൂലം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നിർദേശിച്ചു. 300 കോടിയിൽപരം വിറ്റുവരവുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക് എസ്.ഐ.എസ്.എഫ് സുരക്ഷയാണ് നിർബന്ധം എന്നു മനസ്സിലാക്കി കമ്പനി ബോർഡ് പടിപടിയായി എസ്.ഐ.എസ്.എഫിനെ നിയോഗിക്കാൻ നിശ്ചയിച്ചു. അതിന് സംസ്ഥാന ആഭ്യന്തരവകുപ്പിനോട് അപേക്ഷിച്ചു. നിലവിലെ ആളോഹരി ചെലവിൽതന്നെ അവർ അനുവദിക്കുകയും ചെയ്തു. ചുരുക്കം ചില വ്യക്തികൾ കുളം കലക്കി മീൻ പിടിക്കുകയാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.