കൈപിടിക്കാം, ​ബ്രഹ്മപുത്രനെയും കുടുംബത്തെയും

ചിത്രം കൊല്ലം: ബ്രഹ്മപുത്രൻ ഒന്ന്​ വീണപ്പോൾ ഒപ്പം വീണുപോയതാണ്​ ആ ഏഴംഗ കുടുംബം. തങ്ങളുടെ നട്ടെല്ലായയാൾ ജീവന്​ വേണ്ടി ആശുപത്രിക്കിടക്കയിൽ പൊരുതുമ്പോൾ ആ പോരാട്ടത്തിന്​ തുണയൊരുക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ കണ്ണീർപൊഴിക്കുകയാണവർ. പുതുവത്സരദിനത്തിൽ നീണ്ടകരയിൽ വച്ച്​ ലോറിയിൽ നിന്ന്​ വീണ്​ തലക്ക്​ ഗുരുതരപരിക്കേറ്റ്​ അബോധാവസ്ഥയിലായ ഡ്രൈവർ നീരാവിൽ മേലൂക്ക്​ കിഴക്കതിൽ ബ്രഹ്മപുത്രന്‍റെ(50) കുടുംബമാണ്​ വീഴ്ചയിൽ നിന്ന്​ കരകയറാൻ കൈത്താങ്ങ്​ തേടുന്നത്​. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രഹ്മപുത്രനെ ശസ്ത്രക്രിയക്ക്​ വി​ധേയനാക്കിയെങ്കിലും ഇപ്പോഴും ബോധം വീണ്ടെടുത്തിട്ടില്ല. വെന്‍റിലേറ്റർ സഹായത്തിൽ കഴിയുന്ന ബ്രഹ്മപുത്രനെ ജീവിതത്തിലേക്ക്​ തിരിച്ചുപിടിക്കാൻ ഇനിയും ലക്ഷങ്ങൾ ചെലവാക്കിയുള്ള തുടർചികിത്സ വേണം. സ്വകാര്യ ആശുപത്രിയിലെ ചെലവ്​ താങ്ങാനാകാതെ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റാൻ കുടുംബം ആലോചിക്കുമ്പോഴും ഇതുവരെയുള്ള ബിൽ അടച്ചുതീർക്കുന്നത്​ എങ്ങനെ എന്ന​ ചോദ്യം ബാക്കി​. 15 ലക്ഷം രൂപക്ക്​ മുകളിലെത്തിയ ഈ ബിൽ അടക്കാനുള്ള നിർവാഹമില്ലാതെ നിസഹായരായി നിൽക്കുകയാണ്​ കുടുംബം. നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ ബ്രഹ്മപുത്രന്​ വേണ്ടി നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചാണ്​ ഒരു മാസത്തിലധികമായുള്ള ചെലവുകൾ കുറച്ചെങ്കിലും കഴിഞ്ഞുപോയത്​. വയോധികരായ മാതാപിതാക്കളും ഭാര്യയും പ്ലസ്​വണ്ണിലും എട്ടിലും പഠിക്കുന്ന മക്കളും വിധവയായ സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായ ബ്രഹ്മപുത്രന്‍റെ ചികിത്സ ചെലവുകൾക്ക്​ സുമനസുകളുടെ സഹായം തേടുകമാത്രമാണ്​ ഇപ്പോഴുള്ള ഏക വഴി. ബ്രഹ്മപുത്രന്‍റെയും ഭാര്യയുടേയും പേരിൽ ഫെഡറൽ ബാങ്ക് തൃക്കടവൂർ ശാഖയിലെ അക്കൗണ്ട്: 17610100024220. ഐ.എഫ്​.എസ്​.സി കോഡ്​: FDRL0001761. ഗൂഗിൾ പേ: 9567157337.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.