വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്

നേമം: വാഹനാപകടത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. പള്ളിമുക്ക് സ്വദേശി നവാസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട്​ നാലുമണിക്ക് പള്ളിമുക്ക് ജങ്​ഷന് സമീപമായിരുന്നു അപകടം. നവാസ് സഞ്ചരിച്ചിരുന്ന ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേർന്ന്​ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയിൻകീഴ് പൊലീസ് എത്തി അപകടത്തിൽപെട്ട വാഹനങ്ങൾ സംഭവസ്ഥലത്തുനിന്ന് നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.