തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ മരണത്തിൽ യുവതിയുടെ സുഹൃത്ത് അറസ്‌റ്റിൽ. വള്ളക്കടവ് സ്വദേശി മുസ്‌തഫയെയാണ് (24) വലിയതുറ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കുറ്റകൃത്യത്തിനായി യുവതിയെ പ്രേരിപ്പിച്ചതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്. ജനുവരി 28നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം ബക്കറ്റിലാക്കി വലിയതുറ ഫിഷറീസ് ഗോഡൗണിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവതി ഉപേക്ഷിക്കുകയായിരുന്നു. അറസ്‌റ്റിലായ യുവതി റിമാൻഡിലാണ്. മുസ്‌തഫക്ക് സംഭവത്തിൽ പങ്കുള്ളതായി വിവരം ലഭിച്ചു. ഒളിവിൽപ്പോയ ഇയാളെ ചാലയിൽനിന്നാണ് പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വലയിലായി. വലിയതുറ, പൂന്തുറ, വഞ്ചിയൂർ, ഫോർട്ട് സ്‌റ്റേഷനുകളിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.