നെടുമങ്ങാട്: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കീഴ്പാലൂർ നാഷണൽ ലൈബ്രറിയിൽ 'കൗമാരം, കരുതലും, കാവലും'എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗൗരി നന്ദ അധ്യക്ഷത വഹിച്ചു. ആന്‍റി ഹ്യൂമൺ ട്രാഫിക് പഞ്ചായത്ത് കൺവീനർ ആർ.ജെ അരുണിമ മുഖ്യപ്രഭാഷണം നിർവഹിച്ചു. താലൂക്ക് ജോയന്റ് സെക്രട്ടറി മുരുകൻ കാച്ചാണി, താലൂക്ക് എക്സിക്യൂട്ടിവ് അംഗം വി.പി സജികുമാർ, പഞ്ചായത്തംഗം സരസ്വതി അമ്മ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.