ബയോ കമ്പോസ്റ്റർ ബിൻ വിതരണം ചെയ്തു

നെടുമങ്ങാട്: നഗരസഭയുടെ ഉറവിട മാലിന്യ സംസ്കരണപദ്ധതിയുടെ ഭാഗമായി ബയോ കമ്പോസ്റ്റർ ബിൻ വിതരണത്തിന്റെ നഗരസഭതല ഉദ്ഘാടനം പനങ്ങോട്ടേല ആർ.ആർ.എഫ് യൂനിറ്റിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്തകേരളം പദ്ധതി ലക്ഷ്യമിട്ടാണ് നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. 10000 ബയോബിൻ കമ്പോസ്റ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരു വാർഡിൽ 250 ബിന്നുകൾ വിതരണം ചെയ്യും. ഉറവിടമാലിന്യ പദ്ധതി വിജയിപ്പിക്കാൻ സൗജന്യമായാണ് ബയോകമ്പോസ്റ്റർ ബിന്നും ഇനാകുലവും വിതരണം ചെയ്യുന്നത്. ഹെൽത്ത് സൂപ്പർവൈസർ എസ്. ബാബുരാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ അജിത അധ്യക്ഷത വഹിച്ചു. മരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി. ഹരികേശൻ നായർ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ വസന്തകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഡി. സതീശൻ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്. സിന്ധു, വാർഡ് കൗൺസിലർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കിരൺ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.