അപ്രതീക്ഷിത മഴയിൽ നനഞ്ഞ് കുളിച്ച് നാടും നഗരവും

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ വേനൽ മഴയിൽ നനഞ്ഞ് കുളിച്ച് നാടും നഗരവും. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ പല സ്ഥലങ്ങളിലും ശക്തമായ ഇടിയോടുകൂടിയുള്ള മഴയായിരുന്നു അനുഭവപ്പെട്ടത്. പലയിടങ്ങളിലും ഓടകളിലെ വെള്ളം നിറഞ്ഞ് പൊങ്ങിയതോടെ റോഡുകൾ തോടുകളായി മാറി. തെക്കൻ കേരളത്തിൽ വടക്ക് കിഴക്കൻ കാറ്റിന്‍റെ സ്വാധീനമാണ് പൊടുന്നനെയുള്ള മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത മണിക്കൂറിൽ ഇടവിട്ടുള്ള മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. എന്നാൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് അലർട്ടുകളൊന്നും നൽകിയിട്ടില്ല. രാത്രി സമയത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടവിട്ട് മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.