കോൺഗ്രസ്-എസ്​ നാളെ ദേശീയ പുനരർപ്പണ ദിനം ആചരിക്കും

തിരുവനന്തപുരം: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 കോൺഗ്രസ്​-എസ്​ ദേശീയ പുനരർപ്പണ ദിനമായി ആചരിക്കും. രാജ്യ ചരിത്രത്തെയും ചരിത്ര നായകരെയും തിരസ്കരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന ഭരണ ഭീകരതക്കെതിരെ ദേശാഭിമാനികൾ ഉണരുക എന്ന മു​ദ്രാവാക്യവുമായാണ്​ പരിപാടിയെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. വീടുകളിലും പാർട്ടി ഓഫിസുകളിലും ഒതുങ്ങിയാകും പരിപാടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.