തിരുവനന്തപുരം: സ്ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ് തയാറാക്കിയ 'കവചം', 'കാവൽ' ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർവഹിച്ചു. പൊലീസ് ആസ്ഥാനത്ത് ഓൺലൈനായി നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണർ ഐ.ജി നാഗരാജു ചക്കിലം എന്നിവരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അതിക്രമങ്ങളിൽനിന്ന് രക്ഷനേടാൻ സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പൊലീസാണ് വനിത സ്വയം പ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് ലഘുചിത്രങ്ങൾ തയാറാക്കിയത്. കേരള പൊലീസിന്‍റെയും നിർഭയ വളന്‍റിയർമാരുടെയും നേതൃത്വത്തിൽ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളം മെട്രോ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ എ. അനന്തലാലാണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തത്. കേരള പൊലീസ്, സ്റ്റേറ്റ് െപാലീസ് മീഡിയ സെന്‍റർ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ പ്രകാശനം ചെയ്ത ലഘുചിത്രങ്ങൾ അഭിനേതാക്കളായ മമ്മൂട്ടി, നിമിഷ സജയൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.