ഫയലിങ്​ ഷീറ്റ് ക്ഷാമം പരിഹരിക്കണം

തിരുവനന്തപുരം: ഭൂമികൈമാറ്റം രജിസ്റ്റര്‍ ചെയ്യാനുള്ള ഫയലിങ്​ ഷീറ്റ് ക്ഷാമം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്നത് പരിഹരിക്കണമെന്ന് തൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടു. ഫയലിങ്​ ഷീറ്റ് ദൗര്‍ലഭ്യം ആധാരമെഴുത്ത് തൊഴില്‍ പ്രതിസന്ധിയും ഭൂമി കൈമാറ്റ തടസ്സവും സൃഷ്ടിക്കുന്നു. രജിസ്‌ട്രേഷന്‍ മേഖലയിലെ പ്രശ്നം പരിഹരിക്കണമെന്ന് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ്​ ആനയറ ആര്‍.കെ. ജയനും ജനറല്‍ സെക്രട്ടറി പാലക്കാട് ശിവപ്രകാശും സ്റ്റേഷനറി, പ്രിന്റിങ്​ വകുപ്പ്​ മേധാവികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.