തിരുവനന്തപുരം: ഫാ. ഫ്രാങ്കോ മുളക്കലിനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിൽ പ്രതിഷേധിച്ച സ്ത്രീകൾക്കുനേരെ തീവ്ര ക്രൈസ്തവ ഗ്രൂപ്പായ സി.എ.എസ്.എയും മറ്റ് ചില വിഭാഗങ്ങളും വംശീയ-ലൈംഗിക അധിക്ഷേപം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. നീതിബോധമുള്ള മുഴുവൻ മനുഷ്യരും പ്രതിഷേധിക്കേണ്ട വിധിയാണ് കോടതിയിൽനിന്നുണ്ടായത്. അതിന്റെ ഭാഗമായാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റും പ്രതിഷേധ പരിപാടി നടത്തിയത്. പ്രതിഷേധിച്ചവരിൽ ചിലരുടെ മതം മുൻനിർത്തിയുള്ള വിഷലിപ്ത പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തുടരുകയാണ്. ഇത് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന ഫാഷിസ്റ്റ് കാലത്ത് നീതിയുടെ പക്ഷം ചേർന്ന് സ്ത്രീ സംഘടന നടത്തിയ പ്രതിഷേധത്തെ വളച്ചൊടിക്കുകയും അതിലെ പ്രവർത്തകർക്കെതിരെ വംശീയ-ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നതിനെതിരെ തങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്നെന്നും അവർ കൂട്ടിച്ചേർത്തു. കെ. സച്ചിദാനന്ദൻ, കെ.കെ. രമ എം.എൽ.എ, ഡോ. എസ്.പി. ഉദയകുമാർ, ഡോ. ജെ. ദേവിക, സി.ആർ. നീലകണ്ഠൻ, കെ. അജിത, അഡ്വ. ബിന്ദു അമ്മിണി, പി.ഇ. ഉഷ, കെ. ബാബുരാജ്, കൽപറ്റ നാരായണൻ, സണ്ണി എം. കപിക്കാട്, പി. മുജീബ് റഹ്മാൻ, അഡ്വ. പി.എ. പൗരൻ, മൃദുല ദേവി ശശിധരൻ, ഹമീദ് വാണിയമ്പലം, ദീപ നിഷാന്ത്, എച്മുക്കുട്ടി തുടങ്ങി 60 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.