നെടുമങ്ങാട്: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്നാരോപിച്ച് യു.ഡി.എഫ് ജില്ല കലക്ടർക്കും പട്ടികജാതി-പട്ടികവർഗ കമീഷണർക്കും പരാതി നൽകി. തെരഞ്ഞെടുപ്പു നടക്കാനുള്ള വാർഡുകളിൽ ഉൾപ്പെടുന്ന തൊളിക്കോട് പന്ത്രണ്ടാം വാർഡിൽ ജയിച്ചുവന്ന ഭാരവാഹികളിൽ എസ്.സി. പ്രാതിനിധ്യം കൂടുതലായതിനാൽ അവിടെനിന്ന് എസ്.സി. പ്രതിനിധി െതരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കി സി.പി.എം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷംന നവാസിനെ പ്രതിനിധിയായി െതരഞ്ഞെടുക്കാനും ചെയർപേഴ്‌സണാക്കാനുമുള്ള ശ്രമമാണെന്നാണ് ആരോപണം. വോട്ടർപട്ടികയിൽ പേരുള്ള എസ്.സി പ്രതിനിധികളോട് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നടക്കാനിരുന്ന െതരഞ്ഞെടുപ്പു മാറ്റിവെച്ചത് െതരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ.എസ്. ഹാഷിമും മഹിളാ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ ഷമി ഷംനാദും ആരോപിച്ചു. മറ്റു വാർഡുകളിൽ ജാതിപരിശോധന നടത്താതിരിക്കുകയും പന്ത്രണ്ടാം വാർഡിൽ മാത്രം വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് െതരഞ്ഞെടുപ്പു മാറ്റി ഉത്തരവിറക്കിയതും ആരെ സഹായിക്കാൻവേണ്ടിയാണെന്ന് വരണാധികാരി വ്യക്തമാക്കണമെന്നും ഇതിനെതിെരയാണ് കലക്ടർ ഉൾപ്പെെടയുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകിയതെന്നും നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.