എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ചോദ്യപേപ്പര്‍ അപാകതകള്‍ പരിഹരിക്കുക -കെ.പി.എസ്.ടി.എ

വെഞ്ഞാറമൂട്: എസ്.എസ്.എല്‍.സി, പ്ലസ് ​ടു പരീക്ഷകളുടെ പരിഷ്‌കരിച്ച ചോദ്യപേപ്പര്‍ ഘടന വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നതാ​െണന്നും പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ഫോക്കസ് ഏരിയ തീര്‍ത്തും വികലമാ​െണന്നും അടൂര്‍ പ്രകാശ് എം.പി കുറ്റപ്പെടുത്തി. ഫെബ്രുവരി 18 മുതല്‍ 20 വരെ വെഞ്ഞാറമൂട്ടില്‍ നടക്കുന്ന കെ.പി.എസ്.ടി.എ ജില്ല സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഹസനമായി പുറത്തിറക്കിയ ഫോക്കസ് ഏരിയയില്‍ കാര്യമായ മാറ്റം വരുത്തിയില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ്​ എം. സലാഹുദ്ദീന്‍ മുന്നറിയിപ്പു നൽകി. സ്വാഗത സംഘം ചെയര്‍മാന്‍ ആനക്കുഴി ഷാനവാസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി വെഞ്ഞാറമൂട് സനല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ ജി. പുരുഷോത്തമന്‍ നായര്‍, മഹേഷ് ചേരിയില്‍, നെയ്യാറ്റിന്‍കര പ്രിന്‍സ്, അനില്‍ വെഞ്ഞാറമൂട്, എ.ആര്‍. ഷമീം, എന്‍. സാബു, സി.എസ്. വിനോദ്, എ.ആര്‍. നസീം, രഞ്ജിത് വെള്ളല്ലൂര്‍, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, എം. ഹാഷിം എന്നിവര്‍ പങ്കെടുത്തു. വെഞ്ഞാറമൂട് ഫോട്ടോ. vjd kpsta convention. കെ.പി.എസ്.ടി.എ ജില്ല സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫിസ് വെഞ്ഞാറമൂട്ടില്‍ അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.