സിൽവർ ലൈൻ; മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നു -ജോസഫ്​ എം. പുതുശ്ശേരി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്ന പിടിവാശിയിൽ മുഖ്യമന്ത്രി ബോധപൂർവം അസത്യപ്രചാരണം നടത്തുന്നെന്ന്​ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കേരളത്തെ വിഭജിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, അതിനുള്ള ന്യായീകരണമായി പറയുന്നത് ആകെ നിർമാണത്തിന്‍റെ 25 ശതമാനത്തിലേറെ തൂണുകളിലൂടെയും തുരങ്കത്തിലൂടെയുമാണ് പോകുന്നതെന്നാണ്. എന്നാൽ, ഡി.പി.ആറിൽ തുരങ്കം 11.528 കി. മീറ്ററും (2.17%) തൂണുകൾ 88.412 കി. മീറ്ററും (16.61%) മാത്രമാണ്. പാരിസ്ഥിതികാഘാതവും പ്രളയ ഭീഷണിയും മറച്ചുവെച്ച് പരിസ്ഥിതിക്ക് ഗുണമാണെന്ന് പറയുന്ന മുഖ്യമന്ത്രി എല്ലാവരെയും പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.