മരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികൾ സുതാര്യമാക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥന് നിരീക്ഷണച്ചുമതല -മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികൾ സുതാര്യമാക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥന് നിരീക്ഷണച്ചുമതല നൽകുമെന്നും അതിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 'ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്' കാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തെന്നും റോഡുകളുടെ ഇരുവശത്തും പരിപാലന കാലാവധി വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കുന്നത് മികച്ച രീതിയിൽ നടന്നുവരുന്നെന്നും മന്ത്രി പറഞ്ഞു. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ മീൻമൂട് പാലത്തിന്‍റെയും അനുബന്ധ റോഡിന്‍റെയും ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബജറ്റിൽ ഉൾപ്പെടുത്തി 5.8 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്‍റെയും തേമ്പാമൂട്-മൂന്നാനക്കുഴി റോഡിന്‍റെയും പണി പൂർത്തിയാക്കിയത്. ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജി. കോമളം, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.