സബ് രജിസ്ട്രാർ ഓഫിസുകളിൽ ഫയലിങ് ഷീറ്റിന് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഫയലിങ്​ ഷീറ്റിന് ക്ഷാമം. ആധാരം രജിസ്റ്റർ ​ചെയ്യുന്നതിന് ഫയലിങ് ഷീറ്റ് നിര്‍ത്തലാക്കുന്നതിന്‍റെ മുന്നോടിയാണിതെന്ന് ആക്ഷേപമുണ്ട്​. ആഴ്ചകള്‍ക്കുമുമ്പു തന്നെ ജില്ല രജിസ്​ട്രാർ ഓഫിസുകളില്‍ ഫയലിങ്​ ഷീറ്റ് സ്റ്റോക്ക് തീര്‍ന്നു. തുടര്‍ന്ന്, സബ് രജിസ്ട്രാർ ഓഫിസുകളില്‍ വിതരണം ചെയ്യുന്ന ഫയലിങ് ഷീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുകയായിരുന്നു. 5000 ഷീറ്റ് നല്‍കിയിരുന്ന ഓഫിസുകള്‍ക്ക് 1000 ഷീറ്റാണ് നല്‍കിയത്. അസ്സൽ ആധാരങ്ങൾ സ്കാൻ ചെയ്ത്​ അതിന്‍റെ കോപ്പി പകർപ്പുകളായി നൽകുന്നതിന് സർക്കാർ ഉത്തരവിറക്കിയതിന്‍റെ പിന്നിൽ ഫയലിങ്​ ഷീറ്റ് നിർത്തലാക്കാനുള്ള നീക്കമാണെന്നും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.