തിരുവനന്തപുരം: ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച റിലേ സത്യഗ്രഹം എട്ടാംദിവസത്തിലേക്ക്. റേഷൻ വ്യാപാരിക്ക് കുടിശ്ശികയായ 11 മാസത്തെ കിറ്റിൻെറ കമീഷൻ ഉടൻ നൽകുക, കോവിഡ് മൂലം മരിച്ച വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുകയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുയിച്ചാണ് സമരം. ഏഴാംദിവസ സമരം അൻവർ സാദാത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ പ്രവർത്തകരാണ് സമരം നടത്തിയത്. സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ, യു.എൻ. ഗിരിജൻ, ജില്ല പ്രസിഡൻറ് വി.വി. ബേബി, പി. മുഹമ്മദലി, ഇ. അബൂബക്കർ, പാറക്കൽ നൗഷാദ് ബേബി തോമസ്, കെ.ഡി റോയി, ജില്ല നേതാക്കളായ കെ.കെ. ഇസിഹാക്ക്, ജോസ് നെല്ലൂർ, വർഗീസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ IMG-20210907-WA0015 വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തുന്ന റിലേ സത്യഗ്രഹം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.