തിരുവനന്തപുരം: തടവുകാരുടെ പരോൾ സെപ്റ്റംബർ ആറുവരെ നീട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പേരാളിലുള്ള തടവുകാർ െചാവ്വാഴ്ച (ആഗസ്റ്റ് 23) മടങ്ങിയെത്തണമെന്നായിരുന്നു നേരത്തേ നൽകിയ ഉത്തരവ്. ഇത് സുപ്രീംകോടതി ഉത്തരവിൻെറ ലംഘനമാണെന്ന് പരാതി ഉയർന്നിരുന്നു. ഇൗ വിഷയത്തിൽ തിങ്കളാഴ്ച 'മാധ്യമം' വാർത്ത നൽകിയതിന് പിന്നാലെയാണ് സർക്കാർ പരോൾ നീട്ടി ഉത്തരവിറക്കിയത്. കോവിഡ് രണ്ടാം തരംഗം തുടരുന്നതും പ്രതിദിന രോഗ സ്ഥിരീകരണനിരക്ക് സംസ്ഥാനത്ത് ഉയരുന്നതും പരിഗണിച്ചതാണ് പുതിയ തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. 568 തടവുകാർക്കാണ് പരോൾ നേരേത്ത ലഭിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ മാർച്ച് ഏഴിനാണ് 14 ദിവസത്തെ പരോൾ അനുവദിച്ചത്. പിന്നീട് സുപ്രീംകോടതി 90 ദിവസത്തേക്ക് നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലിൽ പ്രവേശിക്കാൻ നിർബന്ധിക്കരുതെന്ന് ജൂൺ 16ന് ഉത്തരവ് നൽകിയിരുന്നെന്നും ഇത് മറികടന്നാണ് 23ന് തിരികെ പ്രവേശിക്കാൻ നിർദേശം നൽകിയതെന്നും തടവുകാർ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.