വി.എച്ച്​.എസ്​.ഇയിൽ താൽക്കാലിക ഒഴിവുകൾ

തിരുവനന്തപുരം: വി.എച്ച്​.എസ്​.ഇ കരിയർ ഗൈഡൻസ്​ ആൻഡ്​ കൗൺസലിങ്​ സെല്ലിലെ രണ്ട്​ താൽക്കാലിക ഒഴിവുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. 1. ഗ്രാഫിക്​ ഡിസൈനർ: യോഗ്യത: വി.എച്ച്​.എസ്​.ഇ/പ്ലസ്​ ടു, അഡോബ്​ ഫോ​േട്ടാഷോപ്​​, കോറൽ ഡ്രോ, പേജ്​ മേക്കർ എന്നിവയിലുള്ള രണ്ടു വർഷത്തെ ​പ്രാവീണ്യം. 2. കമ്പ്യൂട്ടർ ഒാപറേറ്റർ: ​േയാഗ്യത: വി.എച്ച്​.എസ്​.ഇ/പ്ലസ്​ ടു, ഡി.ടി.പി (മലയാളം, ഇംഗ്ലീഷ്​), ​േബസിക്​ പ്രോഗ്രാമിങ്​, എം.എസ്.​ ഒാഫിസ്​, പേജ്​ മേക്കർ എന്നിവയിലുള്ള രണ്ടു​ വർഷത്തെ പ്രാവീണ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്​റ്റ്​ 24ന്​ മുമ്പ്​ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പും അപേക്ഷയും പൊതുവിദ്യാഭ്യാസ ഡയറക്​ടർ, പൊതു വിദ്യാഭ്യാസ ഡയറക്​ടറുടെ കാര്യാലയം, തൊഴിലധിഷ്​ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ്​ ​േബാർഡ്​ ബിൽഡിങ്​, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2325323.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.