നിയമസഭ പരിഷ്​കാരങ്ങൾ പരിശോധിക്കാൻ സമിതി

തിരുവനന്തപുരം: ഇ-നിയമസഭ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചോദ്യോത്തരം ഉള്‍പ്പെടെയുള്ള നടപടികളിലെ പരിഷ്‌കാരങ്ങള്‍ വിശദമായി പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്നതിന് അഡ്‌ഹോക്ക് സമിതി രൂപവത്​കരിക്കുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. ഇ-നിയമസഭ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ നിയമസഭ നടപടിക്രമങ്ങളില്‍ കുറെയേറെ പരിഷ്‌കാരങ്ങള്‍ ആവശ്യമായിവരും. ചോദ്യങ്ങള്‍ക്ക് സമയത്തിന് മറുപടി ലഭിക്കുന്നില്ലെന്ന അനൂപ് ജേക്കബി​ൻെറ ക്രമപ്രശ്‌നത്തില്‍ സഭയില്‍ റൂളിങ്​ നല്‍കുകയായിരുന്നു സ്പീക്കര്‍. ഇപ്പോഴത്തെ മന്ത്രി കെ. രാധാകൃഷ്ണന്‍ സഭാധ്യക്ഷനായിരുന്ന 12ാം കേരള നിയമസഭയില്‍ ഇത്തരത്തിൽ സമിതി രൂപവത്​കരിച്ച കാര്യവും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഉടന്‍ യുക്തമായ തീരുമാനം കൈക്കൊള്ളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.