തിരുവനന്തപുരം: വാടകക്ക് താമസിക്കുന്നവർക്കും തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്െജൻഡേഴ്സിനും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. നിലവിലെ സാഹചര്യത്തിൽ ഒാണം ഫെയർ നടത്തുന്നത് ആലോചിക്കുന്നെന്നും ഭക്ഷ്യ വകുപ്പിൻെറ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറഞ്ഞു. എല്ലാവർക്കും റേഷൻ കാർഡ് നൽകണമെന്നതാണ് സർക്കാർ നിലപാട്. എന്നാൽ, ഉടമസ്ഥർ സർട്ടിഫിക്കറ്റ് നൽകാത്തത് കാരണം വാടകക്ക് താമസിക്കുന്നവർക്ക് കാർഡ് ലഭിക്കാത്ത സാഹചര്യമുണ്ട്. ഇൗ സാഹചര്യത്തിൽ വാടകക്ക് താമസിക്കുന്നവർ നൽകുന്ന സത്യവാങ്മൂലം സ്വീകരിച്ച് കാർഡ് നൽകും. ട്രാൻസ്ജെൻഡേഴ്സിന് റേഷൻ കാർഡും ഒാണത്തിന് സൗജന്യ കിറ്റും നൽകും. 14 ജില്ലകളിലും കിറ്റ് വിതരണം മുടങ്ങിയിട്ടില്ല. ഇല്ലാത്ത വിഷയം ഉന്നയിച്ച് പരിഭ്രാന്തി പരത്തുകയാണ്. കിറ്റ് വിതരണത്തിൽ വീഴ്ചയുണ്ടായിട്ടില്ല. വകുപ്പ് ഏലം സംഭരിച്ചതുമൂലം ഏലത്തിന് 200 രൂപ മുതൽ 300 രൂപ വരെ വില വർധനയുണ്ടായി. കശുവണ്ടിക്കും സമാന സ്ഥിതിയാണ്. ഏലം പാക്കറ്റിനെ കുറിച്ചും ഇല്ലാത്ത പ്രചാരണം നടത്തി. കിറ്റിനൊപ്പം നൽകുന്ന വാഴക്ക ഉപ്പേരി കുടുംബശ്രീ അംഗങ്ങളാണ് തയാറാക്കുന്നത്. ഒാണത്തിന് 31 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി മാറും. സാമൂഹിക നീതി വകുപ്പിൽ നിന്നുള്ള പട്ടിക അനുസരിച്ച് അഗതി മന്ദിരങ്ങൾക്കും കന്യാസ്ത്രീ മഠങ്ങൾക്കും ഒാണക്കാലത്ത് സൗജന്യ ഭക്ഷ്യ കിറ്റ് നൽകും. കിറ്റിൽ അഴിമതിയാണെന്ന തെറ്റിദ്ധാരണ പരത്തരുത്. ഇതുവരെ 10.16 കോടി കിറ്റ് 12 തവണയായി വിതരണം ചെയ്തിട്ടുണ്ട്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപ ചെലവിൽ ഭക്ഷണം കിട്ടുന്ന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കും. സപ്ലൈകോ സി.എം.ഡി അസ്ഗർ അലി പാഷക്കെതിരെ മുൻ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പരാതി നൽകിയെന്ന ആക്ഷേപം തെറ്റാണ്. ഒാണത്തിനുശേഷം ഭക്ഷ്യകിറ്റ് നിർത്തുന്നെന്ന വാർത്ത തെറ്റാണ്. വിള ആരംഭിക്കുന്ന സമയത്തുതന്നെ നെല്ല് സംഭരണം നടത്താനാണ് ആലോചന. ഇക്കാര്യത്തിൽ കേന്ദ്ര വിജ്ഞാപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.