തിരുവനന്തപുരം: അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയില്‍ മന്ത്രി സജി ചെറിയാനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ തർക്കം. അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴി തുറമുഖത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനിടെയായിരുന്നു വാദപ്രതിവാദം. ഇൗ സർക്കാർ വന്ന ശേഷം നാലുപേരാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞപ്പോൾ ഇൗ വർഷം പത്ത് പേരും 2016 മുതൽ 60 പേരും മരിെച്ചന്ന് നോട്ടീസ് ഉന്നയിച്ച എം. വിൻസൻെറ് തിരിച്ചടിച്ചു. 2011നുശേഷം അവിടെ 16 പേർ മാത്രമേ മരിച്ചിട്ടുള്ളൂവെന്ന് മന്ത്രി വിശദീകരിച്ചു. ആറ് വർഷം കൊണ്ട് 60 പേർ മരിെച്ചന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, 2018ൽ 18 പേർ മരിച്ചതായി തുറമുഖ വകുപ്പ് വിവരാവകാശ പ്രകാരം മറുപടി നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. തേൻറത് പൊലീസ് കണക്കാണെന്നും അപ്പുറത്തും ഇപ്പുറത്തും പലരും മരിച്ചിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു. തേൻറത് തുറമുഖ വകുപ്പ് തന്നെ നൽകിയ കണക്കാണെന്നായി പ്രതിപക്ഷനേതാവ്. ഇതോടെ മന്ത്രി തൻെറ കണക്കിലെ പേരുകൾ വായിച്ചു. പിന്നാലെ പ്രതിപക്ഷനേതാവും പട്ടിക വായിച്ചു. 16 പേര്‍ മാത്രമാണ് അവിടെ മരിച്ചതെന്ന് മുതലപ്പൊഴി ഹാര്‍ബറില്‍ പോയി പറയാന്‍ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചു. മുതലപ്പൊഴി, വിഴിഞ്ഞം, കാസര്‍കോട് എന്നിവിടങ്ങളിലുള്ള മത്സ്യബന്ധന തുറമുഖങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാൻ ശ്രമം നടക്കുകയാെണന്നും മന്ത്രി വിശദീകരിച്ചു. മുതലപ്പൊഴിയിലെ അശാസ്ത്രീയമായ നിര്‍മാണത്തെക്കുറിച്ച് ചെന്നൈ ഐ.ഐ.ടി പഠനം നടത്തുകയാണ്. തീരമേഖലയുടെ കണ്ണീർ അഞ്ച് വർഷം കൊണ്ട് പൂർണമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ അടിക്കടിയുള്ള അപകടങ്ങളെ കുറിച്ച് 'മാധ്യമം' തുടർച്ചയായി റിപ്പോർട്ടുകൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.