തൊഴിലുറപ്പ് വേതന വിതരണം ജാതിതിരിച്ച്: കേന്ദ്രത്തെ എതിർപ്പറിയിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളെ ജാതീയമായി വിഭജിക്കാനുള്ള കേന്ദ്രത്തി​ൻെറ നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പ്രസ്താവിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. സി.കെ. ഹരീന്ദ്ര​ൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക്​ വേതനം ഒറ്റ അക്കൗണ്ടിലാണ് വന്നിരുന്നത്​. പുതിയ നിർദേശത്തില്‍ എസ്.സി, എസ്.ടി, മറ്റുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ച് മൂന്ന് അക്കൗണ്ടുകള്‍ വേണമെന്നാണ്​ പറയുന്നത്​. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തൊഴിലിടത്തെ വിവേചനത്തിനും തൊഴിലിടങ്ങള്‍ സങ്കീര്‍ണമാക്കുന്നതിനും ഇത്​ കാരണമാകും. കേന്ദ്രത്തി​ൻെറ പ്രതികരണം ലഭിച്ചശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. പച്ചത്തേങ്ങ 32 രൂപക്ക്​ സംഭരിക്കും -മന്ത്രി പ്രസാദ് തിരുവനന്തപുരം: വിലയിടിവി​ൻെറ പശ്ചാത്തലത്തിൽ മൂന്ന്​ ജില്ലകളിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. തൃശ​ൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ തേങ്ങക്ക്​ വിലയിടി​െഞ്ഞന്ന റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണിതെന്ന്​ കുറുക്കോളി മൊയ്തീ​​ൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. കൊപ്രക്ക്​ പകരം പച്ചത്തേങ്ങക്ക്​ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അവർ അതിന് തയാറല്ല. കൊപ്ര വില അടിസ്ഥാനപ്പെടുത്തിയാണ് പച്ചത്തേങ്ങക്കും മിനിമം താങ്ങുവില നിർണയിക്കുന്നത്. കൊപ്രക്ക്​ 193.35 രൂപയാണ് താങ്ങുവില. ഇതനുസരിച്ച് പച്ചത്തേങ്ങക്ക്​ 28 രൂപയാണ് കേന്ദ്രം നിശ്ചയിച്ച താങ്ങുവില. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം വിലയിരുത്തി നാലുരൂപ കൂടി ചേർത്ത് 32 രൂപക്കാണ് ഇവിടെ തേങ്ങ സംഭരിക്കുന്നത്. കേരഫെഡ്, നാളികേര വികസന കോർപറേഷൻ എന്നിവയെ നോഡൽ ഏജൻസിയായി നിശ്ചയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.