പച്ചക്കറി കൃഷി ഉദ്ഘാടനം

ആറ്റിങ്ങൽ: ചിറയിൻകീഴ് ശാർക്കര ശ്രീചിത്തിര വിലാസം ബോയ്സ് ഹൈസ്കൂളിലെ 1985 ബാച്ച്​ വിദ്യാർഥികളുടെ കൂട്ടായ്മയായ ചിത്തിരത്തോണി 85 ആരംഭിച്ച 'ചിത്തിരത്തോണിയിൽ ഒത്തിരി ജൈവപച്ചക്കറി' കൃഷിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിഷരഹിത ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നാം മുന്നേറണമെന്ന്​ മന്ത്രി പറഞ്ഞു. രക്ഷാധികാരി മനോജ് ബി. ഇടമനക്ക് ഗ്രോബാഗ് നൽകി. സ്​പ്രേയർ യൂനിറ്റുകൾ വിതരണം മന്ത്രി വൈസ് പ്രസിഡൻറ്​ കെ. വേണുവിന് നൽകി നിർവഹിച്ചു. പ്രസിഡൻറ്​ ജോയ് പുഷ്പ അധ്യക്ഷത വഹിച്ചു. എസ്.സജി, പി.പ്രേംകുമാർ, ടി.അനിൽകുമാർ, എസ്.ശിവറാം, എ.മനു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.