യു.ഡി.എഫ് ധർണ

വർക്കല: മന്ത്രി വി. ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് യു.ഡി.എഫ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി വർക്കല സബ് രജിസ്ട്രാർ ഓഫിസിനു മുന്നിൽ ധർണ നടത്തി. മുൻ എം.എൽ.എ വർക്കല കഹാർ ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി. ധനപാലൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജനറൽ കൺവീനർ അഡ്വ.എസ്. കൃഷ്ണകുമാർ, ഡി.സി.സി. വൈസ് പ്രസിഡൻറ്​ പി.എം. ബഷീർ, അഡ്വ.ഇ. റിഹാസ്, പി. വിജയൻ, ബ്ലോക്ക് പ്രസിഡൻറുമാരായ കെ. രഘുനാഥൻ, എം.എം. താഹ, വെട്ടൂർ അഡ്വ. അസിംഹുസൈൻ, സജി വേളിക്കാട്, വെട്ടൂർ പ്രതാപൻ, പള്ളിക്കൽ നിസാം, വർക്കല സനീഷ്, കുടവൂർ നിസാം, അശോകൻ, എഴുവാൻ കോട് രഘുനാഥൻ, ആർ.എസ്.പി നേതാക്കളായ വർക്കല സനീഷ്, അശോകൻ, ഷാലിബ്, സുറുമി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.