കൊല്ലം: കൊല്ലം പ്രസ്ക്ലബും ആര്യാട് ഗോപി സ്മാരക ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ആര്യാട് ഗോപി സ്മാരക ദൃശ്യമാധ്യമ അവാർഡിന് ഷിജു എൻ.കെയും (ഏഷ്യാനെറ്റ് ന്യൂസ്) രാജു പാവറട്ടിയും (മനോരമ ന്യൂസ്) അർഹരായി. 10000 രൂപയും ആശ്രാമം സന്തോഷ് രൂപകൽപന ചെയ്ത ഫലകവുമടങ്ങുന്നതാണ് അവാർഡ്. കോവിഡ് രോഗികളിൽനിന്ന് അമിത ചികിത്സാനിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ തുറന്നുകാട്ടിയ അന്വേഷണാത്മക റിപ്പോർട്ടിനാണ് ഷിജു മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിനർഹനായത്. 14 വർഷമായി കിടക്ക വിട്ടെണീൽക്കാനാവാത്ത, വൻെറിലേറ്ററിൻെറ സഹായത്തോടെ ജീവൻ നില നിർത്തുന്ന പാറശ്ശാല സ്വദേശി ലിജോക്ക് വേണ്ടി സ്വജീവിതം സമർപ്പിച്ച സഹോദരൻ വിപിൻെറ ജീവിതദൃശ്യം പകർത്തിയതിനാണ് രാജു പാവറട്ടിക്ക് മികച്ച കാമറ പേഴ്സനുള്ള അവാർഡ്. പ്രിയ രവീന്ദ്രൻ, എ.വി. തമ്പാൻ, എസ്.ആർ. സഞ്ജീവ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. kg 1 കൊല്ലം പ്രസ് ക്ലബിൻെറ ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരത്തിന് അർഹനായ എൻ.കെ. ഷിജു (ഏഷ്യാനെറ്റ് ന്യൂസ്) kg 2 കൊല്ലം പ്രസ് ക്ലബിൻെറ ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരത്തിന് അർഹനായ രാജു പാവറട്ടി (മനോരമ ന്യൂസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.