തിരുവനന്തപുരം: ജനപ്രതിനിധി എന്ന നിലയിൽ നൽകിയ സംഭാവനകളേക്കാൾ കെ.ആർ. ഗൗരിയമ്മയെ കേരളം ഒാർക്കുന്നത് അവർ നടത്തിയ സമര പോരാട്ടങ്ങളിലൂടെയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.എസ്.എസ് സംഘടിപ്പിച്ച ഗൗരിയമ്മ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്ക്കരണ നിയമം, അഴിമതി നിരോധന നിയമം, വനിത കമീഷൻ നിയമം തുടങ്ങിയ ചരിത്രപ്രധാന നിയമനിർമാണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ഗൗരിയമ്മ. 1987ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന പ്രതീതിയുണ്ടായി. ഇടതുപക്ഷം അത്തരത്തിൽ മുദ്രാവാക്യം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുദ്രാവാക്യം മാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം. വിജയകുമാർ, സി.പി. ജോൺ, ജെ.എസ്.എസ് വർക്കിങ് പ്രസിഡൻറ് അഡ്വ. സജീവ് സോമരാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.