തിരുവനന്തപുരം: യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ ആർ.എസ്.പി. വ്യാഴാഴ്ച ചേർന്ന സംസ്ഥാനസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ മുന്നണിമാറ്റത്തെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്ന ധാരണയിലെത്തിയത്. അതേസമയം, മുന്നണിയുടെ കെട്ടുറപ്പിന് ദോഷകരമായ തീരുമാനങ്ങൾ തിരുത്തണമെന്ന് നേതൃത്വത്തെ പാർട്ടി അറിയിക്കും. തെരഞ്ഞെടുപ്പ് തോൽവി മുന്നണിമാറ്റത്തിനുള്ള കാരണമല്ലെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെനതിരെ പ്രവർത്തിച്ചവർക്ക് പദവികൾ നൽകുന്നത് മുന്നണിക്ക് ഗുണകരമല്ല. ഉറച്ച വിജയം പ്രതീക്ഷിച്ച ചവറയിൽ പോലും യു.ഡി.എഫിനെതിരെ പ്രവർത്തിച്ചയാളെയാണ് ഇപ്പോൾ മുന്നണി ചെയർമാനാക്കിയിരിക്കുന്നത്. ഇത് മുന്നണിയുടെ കെട്ടുറപ്പിന് ഗുണംചെയ്യില്ല. ഇത്തരം നടപടികൾ തിരുത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടും. പാർട്ടി ഇടതുപക്ഷത്തുണ്ടായിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ പരിഗണന യു.ഡി.എഫിൽനിന്ന് കിട്ടുന്നുവെന്ന് ഷിബു ബേബിജോൺ യോഗത്തിൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫിൽ വന്നശേഷമാണ് പാർട്ടിക്ക് ഒരു എം.പി സ്ഥാനം കിട്ടിയത്. ചില സാമൂഹിക മാധ്യമങ്ങൾ തന്നെ ഇടതുമുന്നണിയിൽ എത്തിച്ചിരിക്കുകയാണ്. മുന്നണിമാറ്റം പാർട്ടി ആലോചിക്കേണ്ട ആവശ്യമേയില്ല. ആഗസ്റ്റിൽ കൊല്ലത്ത് നടത്താനിരുന്ന പ്രവർത്തക സമ്മേളനം കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിനും പകരം സെപ്റ്റംബറിൽ മൂന്ന് മേഖലകളിലായി സമ്മേളനം നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പഠിക്കാൻ ചുമതലപ്പെടുത്തിയ പാർട്ടി സമിതിയുടെ റിപ്പോർട്ട് അടുത്ത സംസ്ഥാന സമിതിയോഗത്തിൽ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.