തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കുണ്ടമൺകടവ് പെരുകാവ് കവലോട്ട്കോണം ഷാരോൺ നിവാസിൽ രതീഷിനെയാണ് (46) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഷാജി, എ.എസ്.ഐ ഷൗക്കത്ത്, സി.പി.ഒമാരായ അരുൺ, സൈജു, രവി, പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: prathi ratheesh യുവാവിനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ തിരുവനന്തപുരം: പേട്ടയിൽ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. ആനയറ കുടവൂർ സ്വദേശികളും സഹോദരങ്ങളുമായ ജിത്തു (25), ജിതിൻ (22) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം 6.30ഓടെ സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന കുടവൂർ സ്വദേശി ആദിത്യനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആദിത്യൻെറ നേതൃത്വത്തിൽ നേരത്തേ പ്രതികളെ വെട്ടിപ്പരിക്കേൽപിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പേട്ട എസ്.എച്ച്.ഒ ബിനുകുമാറിൻെറ നേതൃത്വത്തിൽ സി.പി.ഒമാരായ ബിനുകുമാർ, ജയദേവൻ, രഞ്ജിത്, ശ്യാം, ഷമി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചിത്രം:prathikal jithu& jithin ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.