നഗരത്തിൽ കോഴിമാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടികൂടി

തിരുവനന്തപുരം: അനധികൃതമായി കോഴിമാലിന്യം ശേഖരിച്ച് നഗരത്തിൻെറ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിക്കുന്ന സംഘങ്ങളെ നഗരസഭയുടെ രാത്രികാല സ്​ക്വാഡ് പിടികൂടി. ബുധനാഴ്ച രാത്രി 9.30ഓടെ കുമരിച്ചന്ത മിൽമക്ക് പിറകുവശത്തുള്ള റോഡിലാണ് പാറശ്ശാല സ്വദേശിയുടെ ഒമ്പത് ടൺ സംഭരണശേഷിയുള്ള ക​െണ്ടയ്​നർലോറി പിടികൂടിയത്. ഇതിലേക്ക് കോഴിമാലിന്യം നിക്ഷേപിക്കാനെത്തിയ സ്വകാര്യ അംഗീകൃത ഏജൻസിയുടെ പിക്കപ്പ് ഓട്ടോയും പിടികൂടി. കറുത്ത വലിയ കവറുകളിലാക്കിയാണ് മാലിന്യം ക​െണ്ടയ്​നറിൽ സൂക്ഷിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിൽ തമിഴ്നാട് പന്നിഫാമിലേക്കാണ് മാലിന്യം കൊണ്ടുപോകുന്നതെന്നായിരുന്നു വാഹന ഉടമകൾ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ തമിഴ്നാട്ടിലേക്ക് പോകുന്ന വഴിയിൽ പലയിടങ്ങളിലായി ഇവ നിക്ഷേപിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പിന്നീട് കണ്ടെത്തി. നഗരത്തിൽനിന്ന്​ കോഴിമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്വകാര്യ ഏജൻസികൾക്ക് നഗരസഭ ലൈസൻസ്​ അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കാതെ ഏജൻസിയുടെ സംസ്​കരണ യൂനിറ്റിലേക്ക് എത്തിക്കണമെന്നുമാണ് നഗരസഭയുമായുള്ള കരാർ. എന്നാൽ ഇത്തരം ഏജൻസികൾ ലൈസൻസ് നേടിയ ശേഷം അനധികൃത ഏജൻസികൾ മാലിന്യം കൈമാറുകയാണ് പതിവ്. പരാതിയെ തുടർന്ന് നഗരസഭ ഹെൽത്ത് ഇൻസ്​പെക്ടർ ജി. മിത്ര‍​ൻെറ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരായ ബിനോജ്, പ്രവീൺ, ജയകൃഷ്ണൻ, ഷിജുകുമാർ, ഷിനോദ് എന്നിവർ നടത്തിയ പരിശോധയിലാണ് വാഹനങ്ങൾ പിടികൂടിയത്. ലൈസൻസ്​ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച വാഹനത്തിൻെറ മാലിന്യശേഖരണത്തിനുള്ള ലൈസൻസ്​ റദ്ദ്ചെയ്യുമെന്ന്​ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കോഴിമാലിന്യം ശേഖരിക്കുന്നതിന് നഗരസഭ ലൈസൻസ്​ നൽകിയിട്ടുള്ള വാഹനങ്ങളിൽ ജി.പി.എസ്​ ഘടിപ്പിച്ച് ദിനംപ്രതി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മേയർ അറിയിച്ചു. ഫോട്ടോ ക്യാപ്ഷൻ: നഗരത്തിൽ കോഴിമാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളെ നഗരസഭയുടെ രാത്രികാല സ്​ക്വാഡ് പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.