പാറശ്ശാല: പാറശ്ശാല ഗ്രാമപഞ്ചായത്ത് ശ്മശാന നിരക്ക് ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് പാറശ്ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ശവമഞ്ചംപേറി ധർണ നടത്തി. പ്രവര്‍ത്തനമാരംഭിച്ച് രണ്ടുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് നിരക്ക് വര്‍ധന. തൈക്കാട് ശാന്തികവാടത്തില്‍ പോലും എ.പി.എല്‍-ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് പാറശ്ശാല ഗ്രാമപഞ്ചായത്ത് ഈടാക്കുന്ന നിരക്കിൻെറ പകുതിമാത്രമേയുള്ളൂ. മണ്ഡലം പ്രസിഡൻറ് പവതിയാന്‍വിള സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ധർണയില്‍ മുൻ എം.എൽ.എ എ.ടി. ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, ബ്ലോക്ക് പ്രസിഡൻറ് കൊല്ലിയോട് സത്യനേശന്‍, ഡി.സി.സി സെക്രട്ടറി കൊറ്റാമം വിനോദ്, ഡി.സി.സി അംഗങ്ങളായ ടി.കെ. വിശ്വംഭരന്‍, എ.സി. രാജ്, പഞ്ചായത്ത് അംഗങ്ങളായ ലേല്‍വിന്‍ ജോയ്, വിനയനാഥ്, മഹിളകുമാരി, താര, ഫ്രീജ, സുധാമണി എന്നിവര്‍ പങ്കെടുത്തു. photo: zavamancham pere darna jpg ശ്മശാന നിരക്ക് ഇരട്ടിയാക്കിയതില്‍ പ്രതിഷേധിച്ച് പാറശ്ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ശവമഞ്ചംപേറി ധർണ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.