തിരുവനന്തപുരം: ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകിയ അംഗീകാരമാണ് പിണറായി സർക്കാറിന് ലഭിച്ച തുടർഭരണമെന്നും ജനങ്ങളെ ഒപ്പംനിർത്തി അതേ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്നും ഭരണപക്ഷം. ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാറിൻെറ ശ്രമമെന്ന് പ്രതിപക്ഷം. ബജറ്റ് ചർച്ചയിലാണ് രാഷ്ട്രീയവും വികസനവും പറഞ്ഞ് ഇരുപക്ഷത്തെയും അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. യുദ്ധങ്ങളാണ് അലക്സാണ്ടർ ചക്രവർത്തിയെ മഹാനാക്കിയതെങ്കിൽ പിണറായി വിജയൻെറ കാര്യത്തിൽ അതു സംസ്ഥാനത്തെ ജനങ്ങളോടുള്ള കാരുണ്യമാണെന്ന് ബജറ്റ് ചർച്ചക്ക് തുടക്കം കുറിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നെഗറ്റിവ് രാഷ്ട്രീയം ഉപേക്ഷിച്ചിെല്ലങ്കിൽ ബി.ജെ.പിയുടെ അവസ്ഥയാകും കോൺഗ്രസിനും ഉണ്ടാകാൻ പോകുന്നതെന്ന് പി.എസ്. സുപാൽ ഒാർമപ്പെടുത്തി. കുഴൽപ്പണക്കേസിൽ കെ. സുരേന്ദ്രനെതിരെ സമഗ്രാന്വേഷണം വേണമെന്ന് എ.കെ.എം. അഷ്റഫ് ആവശ്യെപ്പട്ടു. വോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും പതിനായിരക്കണക്കിന് രൂപയാണ് മഞ്ചേശ്വരത്ത് വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.റബറിൻെറ താങ്ങുവില 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനവും 12,000 കോടിയുടെ ഇടുക്കി പാക്കേജ് എന്ന വാഗ്ദാനവും ബജറ്റിൽ വിസ്മരിെച്ചന്ന് പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. ജനപക്ഷത്തുനിന്ന് തുടർഭരണം നേടിയ ഇടതുപക്ഷം മൂന്നാംഉൗഴവും നേടുമെന്ന് കോവൂർകുഞ്ഞുമോൻ അവകാശെപ്പട്ടു. സംസ്ഥാനത്തിൻെറ യഥാർഥ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കണമെന്ന് പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ജനങ്ങളിലേക്ക് നേരിട്ട് പണം എത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ മന്ത്രി തൊട്ടുപിന്നാലെ അതിൽനിന്ന് പിന്മാറി. ആരോഗ്യമേഖലയുടെ കൈത്താങ്ങായ നഴ്സുമാരെ ബജറ്റിൽ പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം നേരിടാൻ ബജറ്റിൽ 5300 കോടി നീക്കിവെച്ചതിനെ പി.പി. ചിത്തരഞ്ജൻ സ്വാഗതം ചെയ്തു. രമേശ് ചെന്നിത്തല, കെ. ബാബു, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.ജെ. മാക്സി, മാത്യു കുഴൽനാടൻ, ഒ.എസ്. അംബിക, കുറുക്കോളി െമായ്തീൻ, എം. വിജിൻ, വി.ആർ. സുനിൽകുമാർ, ടി.വി. ഇബ്രാഹീം, കെ.കെ. രാമചന്ദ്രൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.