തിരുവനന്തപുരം: ഇൻക്ലൂസിവ് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ഐ.ടി.ബി.ഐ) പോലുള്ള ശാസ്ത്ര സാേങ്കതിക മന്ത്രാലയത്തിൻെറ (ഡി.എസ്.ടി) പദ്ധതികൾക്ക് അപേക്ഷിക്കാൻ കോളജുകളെ സജ്ജരാക്കാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. സ്റ്റാർട്ടപ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് ഐ.ടി.ബി.ഐ പദ്ധതിയിലൂടെയാണ് സ്ഥാപനങ്ങൾക്ക് അഞ്ചുകോടി രൂപ ധനസഹായം നൽകുന്നത്. ധനസഹായം നൽകാൻ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത് വളരെ കർശനമായ പ്രക്രിയയിലൂടെ ആയതിനാൽ, ഈ സ്കീമിനായി പരമാവധി കോളജുകൾ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും സജ്ജരാക്കുന്നതിനുമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ഡി.എസ്.ടി സ്കീമിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 25 ആണ്. ചൊവ്വാഴ്ച രാവിലെ 11 ന് നടക്കുന്ന വെബിനാറിൽ മുംബൈ െഎ.െഎ.ടി ടെക്നോളജി ബിസിനസ് ഇൻകുബേറ്ററായ എസ്.ഐ.എൻ.ഇയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പൊയിനി ഭട്ട്, കെ.ടി.യു അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, പ്ലേസ്മൻെറ് ഓഫിസർമാർ, ഐ.ഇ.ഡി.സി കോഒാഡിനേറ്റർമാർ എന്നിവരുമായി സംവദിക്കും. വൈകീട്ട് നാലരക്ക് നടക്കുന്ന സെഷനിൽ കേരള ഡിജിറ്റൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://tinyurl.com/ktu-innovate ൽ രജിസ്റ്റർ ചെയ്യണം. സെഷനുകൾ യൂനിവേഴ്സിറ്റി ഫേസ്ബുക് പേജായ www.facebook.com/apjaktu ൽ തത്സമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.