സ്വപ്‌ന സുരേഷിൻെറ റിമാൻഡ് നീട്ടി തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിൻെറ റിമാൻഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒമ്പത് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന സ്വപ്‌നയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. വ്യാജ പരാതി ചമച്ചെന്ന കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. സ്വർണക്കള്ളക്കടത്ത് കേസിൽ കോഫെപോസ തടവുകാരിയാണ് സ്വപ്‌ന. എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന എൽ.എസ്. സിബു സാറ്റ്സിലെ അഴിമതിയുടെ വിവരങ്ങൾ കേന്ദ്ര വിജിലൻസ് കമീഷന് പരാതി നൽകിയിരുന്നു. ഇതിൻെറ വിരോധത്തിലാണ് സാറ്റ്സിലെ ഒമ്പത് വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ട് സിബുവിനെതിരെ സ്വപ്‌ന കള്ളപ്പരാതി നൽകിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.