സൗജന്യ വാക്സിൻ: ജനകീയ പ്രതിഷേധത്തി​െൻറ വിജയം -വെൽഫെയർ പാർട്ടി

സൗജന്യ വാക്സിൻ: ജനകീയ പ്രതിഷേധത്തി​ൻെറ വിജയം -വെൽഫെയർ പാർട്ടി തിരുവനന്തപുരം: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാറി​ൻെറ പുതിയ പ്രഖ്യാപനം രാജ്യവ്യാപകമായി നടന്ന ജനകീയ പ്രതിഷേധത്തി​ൻെറ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. വാക്സിൻ വിതരണത്തിലെ കോർപറേറ്റ് താൽപര്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമവും വിതരണത്തിലെ താളപ്പിഴയും സുപ്രീംകോടതി ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതും സൗജന്യ വാക്സിൻ എന്ന നിലപാടിലേക്ക് സർക്കാറിനെ എത്തിക്കാൻ കാരണമായി. കോവിഡ് രണ്ടാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളില്ലാതെ രാജ്യത്തെ ശവപ്പറമ്പാക്കിയ മോദി സർക്കാറിന് ഭരണത്തിൽ തുടരാനുള്ള യാതൊരു ധാർമിക അവകാശവുമില്ലെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.