എ.ഐ.യു.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറ്​ ശങ്കർ സാഹ നിര്യാതനായി

തിരുവനന്തപുരം: ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സൻെറർ (എ.ഐ.യു.ടി.യു.സി) അഖിലേന്ത്യ പ്രസിഡൻറും എസ്.യു.സി.ഐ (കമ്യൂണിസ്​റ്റ്​) പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന ശങ്കർ സാഹ കൊൽക്കത്തയിൽ നിര്യാതനായി. 81 വയസ്സായിരുന്നു. കോവിഡ് ബാധിതനായിരുന്നു. ഐ.എൽ.ഒ, ഡബ്ല്യു.എഫ്.ടി.യു തുടങ്ങിയ അനേകം അന്തർദേശീയ ഫോറങ്ങളുടെ വേദികളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ശങ്കർ സാഹ ചൈന, റഷ്യ ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിലെ തൊഴിലാളി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. ആദരസൂചകമായി മൂന്നുദിവസത്തേക്ക് എ.ഐ.യു.ടി.യു.സി ഓഫിസുകളിലും അഫിലിയേറ്റ് യൂനിയനുകളുടെ ഓഫിസുകളിലും പതാക താഴ്​ത്തി കെട്ടിയും കറുത്ത ബാഡ്ജ് ധരിച്ചും ദുഃഖാചരണം നടത്തും. sankar saha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.