കല്ലമ്പലം: നാവായിക്കുളം ശ്രീമാടൻകാവ് മഹാദേവ നവഗ്രഹ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. 13ന് പകലായിരുന്നു മോഷണം. മൂന്ന് മാസംമുമ്പ് സമാനരീതിയിൽ ഇതേസ്ഥലത്തുനിന്ന് വഞ്ചി മോഷണം പോയിരുന്നു. മൂവായിരത്തോളം രൂപ ഉണ്ടായിരുന്നതായി ക്ഷേത്രഭാരവാഹികളായ വിനോദ്, രാജേന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു. പള്ളിക്കൽ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. മാസ്ക് ശരിയായി ധരിച്ചില്ല; സി.പി.എം നേതാവിനെ പൊലീസ് അധിക്ഷേപിച്ചെന്ന് കല്ലമ്പലം: മാസ്ക് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സി.പി.എം നേതാവിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി. കഴിഞ്ഞദിവസം രാവിലെ പത്തോടെ കുടവൂർ ഡീസൻറ് മുക്കിലായിരുന്നു സംഭവം. കുടവൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിനെയാണ് പൊലീസ് തടഞ്ഞത്. കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ഇ. ജലാലിനോടൊപ്പം മരണവീട്ടിൽ പോയി ബൈക്കിൽ മടങ്ങവെ പൊലീസ് തടഞ്ഞ് അസഭ്യം പറയുകയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോകുകയും ചെയ്തതായാണ് പരാതി. അഡ്വ. വി. ജോയി എം.എൽ.എ എത്തിയശേഷമാണ് പൊലീസ് വിട്ടയച്ചത്. ഇതുസംബന്ധിച്ച് ബിജിൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. സംഭവത്തിൽ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.