കിളിമാനൂർ: ശക്തമായ കാറ്റിലും മഴയിലും നിർധനയായ വയോധികയുടെ വീട് തകർന്നു. നഗരൂർ പഞ്ചായത്തിലെ കടവിള കോട്ടയ്ക്കൽ ഇരുങ്കുളം കുന്നുവിള വീട്ടിൽ കുറുമ്പ (70) യുടെ വീടാണ് തകർന്നത്. 10 വർഷമായി ഇവർ ഇവിടെ ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ മഴയിൽ വീടിൻെറ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു. ശേഷിക്കുന്ന ഭാഗമാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നത്. വലിയ ശബ്ദത്തോടെ വീട് നിലംപതിക്കുേമ്പാൾ കുറുമ്പ വീട്ടിലുണ്ടായിരുന്നു. ആഹാരം കഴിക്കാൻ തയാറെടുക്കുകയായിരുന്ന ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭർത്താവിൻെറ മരണത്തോടെ ഇവരുടെ ജീവിതം ദുരിത പൂർണമായി. ഇതിനിടയിലാണ് വീടുകൂടി തകർന്നത്. വീട് പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം അനോബ് ആനന്ദ് അറിയിച്ചു. KMR veedu കാറ്റിലും മഴയിലും തകർന്ന കുറുമ്പയുടെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.